Director Gives Reply To Parvathy <br /> <br />മമ്മൂട്ടിയെയും അദ്ദേഹത്തിൻറെ ചിത്രമായ കസബയെയും കടുത്ത ഭാഷയില്‍ വിമർശിച്ച നടി പാർവതിക്ക് സംവിധായകൻ ജയൻ വന്നേരിയുടെ മറുപടി. ഇൻസ്പെക്ടർ ബല്‍റാമും ഭാസ്കര പട്ടേലും മുരിക്കിൻ കുന്നത്ത് അഹമ്മദ് ഹാജിയും രാജൻ സക്കറിയയും ആകുമ്പോള്‍ തന്നെ ബാലന മാഷും മാധവനുണ്ണിയും വല്ല്യേട്ടനും ഡേവിഡ് നൈനാനും ആകാൻ മമ്മൂട്ടിയെന്ന അതുല്യ പ്രതിഭക്ക് കഴിയുമെന്നാണ് ജയൻ പറയുന്നത്. അതാണ് മമ്മൂട്ടിഎന്ന അതുല്യ പ്രതിഭ. അങ്ങനെയുള്ള അദ്ദേഹത്തെ ഒരു കഥാപാത്രത്തിൻറെ പേരില്‍ ഇത്രയും വലിയൊരു സദസ്സില്‍ വിമർശിക്കുമ്പോള്‍ നമ്മളെന്താണെന്നും നമ്മള്‍ എവിടെ നില്‍ക്കുന്നുവെന്ന് ഓർക്കണമെന്നും ജയൻ പറഞ്ഞു. സിനിമയിലെ സ്ത്രീകൂട്ടായ്മയായ വുമൻ ഇൻ കളക്ടീവ് സംഘടിപ്പിച്ച ഓപ്പണ്‍ ഫോറത്തില്‍ വളരെ പ്രസക്തമായ ചില ചർച്ചകള്‍ നടക്കുകയുണ്ടായി. മമ്മൂട്ടി നായകനായി എത്തിയ മാസ് പോലീസ് ചിത്രമായിരുന്നു കസബ. ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ തന്നെ ചിത്രത്തിലെ സ്ത്രീവിരുദ്ധ സംഭാഷണങ്ങളും പ്രവര്‍ത്തികളും ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. അതിന് പിന്നാലെയാണ് ഒന്നര വര്‍ഷത്തിന് ശേഷം കസബ വീണ്ടും ചര്‍ച്ചയാകുന്നത്.